SignIn
Kerala Kaumudi Online
Sunday, 28 April 2024 11.40 AM IST

ദിലീപ് ചിത്രത്തിൽ വീണ്ടും രാധിക ശരത്കുമാർ

വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിൽ

ss

രാമലീലയ്ക്കുശേഷം ദിലീപ് ചിത്രത്തിൽ രാധിക ശരത്കുമാർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രാധിക ശരത്കുമാർ ദിലീപ് ചിത്രത്തിന്റെ ഭാഗമാകുന്നത്.രാമലീലയിൽ രാമനുണ്ണി എന്ന മകനായി ദിലീപും അമ്മ രാഗിണിയായി രാധികയും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 15ന് കൊച്ചിയിൽ ആരംഭിക്കും. ചിത്രത്തിൽ നാലു നായികമാരുണ്ട്. ജോണി ആന്റണിയാണ് മറ്റൊരു പ്രധാന താരം. പതിനഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഇപ്പോൾ പ്ളാൻ ചെയ്യുന്നത്. ചെട്ടിക്കുളങ്ങര ആണ് പ്രധാന ലൊക്കേഷൻ. ദിലീപിന്റെ അഭിനയജീവിതത്തിലെ 149 -ാമത്തെ ചിത്രമാണ്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവൻ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം സനു താഹിർ . ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. എഡിറ്റർ ദീപു ജോസഫ്, പ്രോജക്ട് തലവൻ റോഷൻ ചിറ്റൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. പി. ആർ. ഒ എ . എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.