കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.നടൻ കൂടിയായ ജിത്തു അഷ്റഫ് , കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് കേരള കൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായിക.ജോസഫ് എന്ന ചിത്രത്തിലൂടെ തിരക്കഥകൃത്തായി അരങ്ങേറ്രം കുറിച്ച ഷാഹി കബീർ ആണ് രചന.നായാട്ട്, ഇരട്ട. ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങളിൽ ജിത്തു അഷ്റഫ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ആക്ഷൻ ഹീറോ ബിജു, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചു.
ജഗദീഷ്, മനോജ് കെ .യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ കൂടിയായഛായാഗ്രാഹകൻ റോബി വർഗീസ് രാജാണ് കാമറ.സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്,ചിത്രസംയോജനം: ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമ്മാണം. പ്രണയ വിലാസത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.പി.ആർ. ഒ എ. എസ് . ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |