നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കൊപ്പം ഷൈനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് ഭാവി വധുവും മോഡലുമായ തനൂജ. ഷൈന്‍ പ്രണയചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് വിമർശകർക്ക് തനൂജ മറുപടി നൽകിയത്.
'ഷൈൻ ടോം തേച്ചോ? എന്ന കമന്റിന് 'തേയ്ക്കാൻ ഇതൊക്കെ ഭിത്തി വല്ലതും ആണോ '? എന്നായിരുന്നു തനൂജയുടെ മറുപടി. അടുത്തിടെ ഷൈൻ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് നീക്കം ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വന്നു. വിവാഹ നിശ്ചയ ചിത്രങ്ങളടക്കം തനൂജ നീക്കം ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് ഷൈനിനും തനൂജയ്ക്കും നേരെ പരിഹാസങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു. എല്ലാത്തിനും മറുപടിയെന്നോണമാണ് പുതിയ ചിത്രവുമായി തനൂജയും ഷൈൻ ടോം എത്തിയത്.
ഷൈൻ പങ്കെടുക്കുന്ന പരിപാടികളിലും തനൂജ ഒപ്പം ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഷൈനിന്റെയും തനൂജയുടെയും വിവാഹ നിശ്ചയം.വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |