നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയയെയും പൊൻമുട്ടയിടുന്ന താറാവിലെ നൃത്ത അദ്ധ്യാപികയെയും ദേശാടനക്കിളി കരയാറില്ലയിലെ സാലിയെയും മലയാളി അത്ര പെട്ടെന്ന് മറക്കില്ല. ഈ കഥാപാത്രങ്ങൾക്ക് ജീവനേകിയ ശാരി എന്ന നടിയെയും. ശാരിയുടെയും മകൾ കല്യാണിയുടെയും ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. കല്യാണപ്പെണ്ണിന്റെ വേഷത്തിൽ കല്യാണിയുടെ ചിത്രങ്ങൾ മേക്കപ്പ് ആർട്ടിസ്റ്റായ സ്നേഹയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. വധുവിന്റെ അമ്മ, റിസപ്ഷൻ മേക്കപ്പ് ഹൽദി എന്നിങ്ങനെയാണ് ഹാഷ് ടാഗ്. മഹാബലിപുരത്തുവച്ച് കല്യാണിയുടെ വിവാഹം നടന്നുവെന്നാണ് വിവരം. എന്നാൽ ശാരിയോ കുടുംബമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആന്ധ്രപ്രദേശാണ് ശാരിയുടെ നാട്. സാധന എന്നാണ് യഥാർത്ഥ പേര്. പ്രശസ്ത കന്നട ചലച്ചിത്ര നടി ബി. രമാദേവിയുടെ ചെറുമകളായ ശാരി തമിഴിലൂടെയാണ് സിനിമയിൽ എത്തുന്നത്. നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
ജനഗണമന, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളിൽ ശാരി അമ്മവേഷത്തിൽ തിളങ്ങിയിരുന്നു. തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് കുമാർ ബിസിനസ് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |