തൃശൂർ: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സി.ഇ.ഒ) ദീപക് റെഡ്ഡി ചുമതലയേറ്റു. വ്യവസായ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള റെഡ്ഡി ബജാജ് ഫിൻസെർവിൽ 17 വർഷത്തെ സേവനത്തിന് ശേഷമാണ് മണപ്പുറം ഫിനാൻസിൽ എത്തുന്നത്. അമേരിക്കൻ എക്‌സ്‌പ്രസിന്റെ വ്യക്തിഗത, ചെറുകിട ബിസിനസ് വായ്പാ വിഭാഗം തലവനും പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഡയറക്ടറുമായിരുന്നു.
പുതിയ സി.ഇ.ഒയായി ദീപക് റെഡ്ഡിയെ സ്വാഗതം ചെയ്യാൻ സന്തോഷമുണ്ടെന്ന് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി. പി. നന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |