സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പഞ്ചവത്സര പദ്ധതി എന്നു പേരിട്ടു. വയനാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ ആണ് നായിക. നിഷ സാരംഗ് , ഹരീഷ് പേങൻ,സിബി തോമസ്, പിപി കുഞ്ഞികൃഷ്ണൻ,ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സൻ നായകനാകുന്ന ചിത്രത്തിന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ ഒരുക്കുന്നു. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി .കെ. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ . ജി അനിൽകുമാർ ആണ് നിർമ്മാണം.പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |