SignIn
Kerala Kaumudi Online
Thursday, 19 September 2024 1.44 AM IST

സ്ഥടികം റീ മാസ്റ്ററിംഗ് വെർഷൻ ഉടൻ

Increase Font Size Decrease Font Size Print Page
mm

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ സ്ഥടികം റീ മാസ്റ്ററിംഗ് വേർഷൻ അവസാന പണിപ്പുരിയിലെന്ന് സംവിധായകൻ ഭദ്രൻ. ആടു തോമയും ചാക്കോ മാഷും വീണ്ടും തിയേറ്ററിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് വെർഷൻ സംബന്ധിച്ച് ഭദ്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു, "ഏഴിമല പൂഞ്ചോല "എന്ന പാട്ട് റീമാസ്റ്റർ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി.ആരാധകരുടെ ആവേശകരമായ കമന്റുകളും കണ്ടു. സന്തോഷം!! ഞാൻ കൂടി ഉൾപ്പെട്ട ജിയോ മെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫെക്ട് റീ മാസ്റ്ററിംഗ് നിർമാതാവ് ആർ. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്. ചെന്നൈ ഫോർ ഫ്രെയ്മ്സ് കമ്പനിയിൽ അതിന്റെ ഫോർ കെ അറ്റ് മോസ് മിക്സിങ്ങും ആഡ് ഓണുകളും ചേർത്ത് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുന്നു.ഭദ്രൻ കുറിച്ചു.സ്ഥടികത്തിന്റെ ഇരുപത്തിനാലാം വാർഷിക വേളയിലാണ് ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് വേർഷൻ പുറത്തിറങ്ങുമെന്ന് ഭദ്രൻ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.