കെ.ജി.എഫ് മൂന്നാം ഭാഗത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. ഒക്ടോബറിൽ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കെ.ജി.എഫിന്റെ നിർമ്മാതാവ് വിജയ് കിരാഗണ്ടൂർ വ്യക്തമാക്കിയിരുന്നു. ഹേംബാലെ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്തത്. കെ.ജി എഫിന്റെ രണ്ടാം ഭാഗം 500 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. യഷ് റോക്കി ഭായ് ആയി നിറഞ്ഞാടിയ ചിത്രത്തിൽ ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് എന്നിവരോടെ ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ഡൻ എന്നിവരും വേഷമിട്ടു. അതേസമയം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങും. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |