മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിൽ സീരിയൽ താരം സുചിത്ര നായരും. രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സുചിത്ര ജോയിൻ ചെയ്തു. ലൊക്കേഷനിൽനിന്നുള്ള ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. കൃഷ്ണകൃപാസാഗരം സീരിയലിൽ ദേവിവേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തു വന്നത്.വാനമ്പാടി സീരിയലിൽ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി തിളങ്ങിയ സുചിത്ര നായർ മോഹിനിയാട്ടം നർത്തകി കൂടിയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ സുചിത്ര തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അതേസമയം മലൈക്കോട്ടൈ വാലിബന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.ആമേനുശേഷം ലിജോയയും തിരക്കഥാകൃത്ത് പി.എസ് റഫീക്കും വീണ്ടും ഒരുമിക്കുകയാണ്.സംവിധായകൻ ടിനു പാപ്പച്ചൻ ആണ് ചീഫ് അസോസിയേറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |