പാപ്പന്റെ വിജയത്തിന് പിന്നാലെ എത്തുന്ന സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂനം ബജ് വ ആണ് നായിക.
സുരേഷ് ഗോപിയും ജിബു ജേക്കബും ആദ്യമായാണ് ഒരുമിക്കുന്നത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, സിന്ധ്ര തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന: സജ്ജാദ്. കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം വിഷ്ണു നാരായണൻ. എഡിറ്റർ സൂരജ് ഇ. എസ്. സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യും. പി.ആർ.ഒ എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |