SignIn
Kerala Kaumudi Online
Thursday, 19 September 2024 7.45 AM IST

അഞ്ചു ഭാഷകളിൽ ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം

Increase Font Size Decrease Font Size Print Page

tovino

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം മേയിൽ ചിത്രീകരണം ആരംഭിക്കും. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കണ്ണൂരും കാസർകോടും ആണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

മിന്നൽ മുരളിക്കുശേഷം ഇതര ഭാഷകളിലേക്ക് കൂടി എത്തുന്ന മറ്റൊരു ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്നു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യോദ്ധാവായ കുഞ്ഞിക്കേളു, കള്ളൻ മണിയൻ, സാധാരണക്കാരനായ അജയൻ എന്നീ കഥാപാത്രങ്ങളിലാണ് ടൊവിനോ തോമസ് എത്തുക. തൊണ്ണൂറുദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. അന്യഭാഷയിൽ നിന്നുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. സുജിത് നമ്പ്യാരാണ് കഥയും തിരക്കഥയും സംഭാഷണവും. ദിബു നൈനാൻ തോമസ് സംഗീത സംവിധാനം നിർവഹിക്കുന്നു. ബാദുഷ ആണ് പ്രോജക്ട് ഡിസൈൻ.യു.ജി.എം എന്റർടെയ്ൻമെന്റ് ആണ് അജയന്റെ രണ്ടാം മോഷണം നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TOVINO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.