ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മനോഹരത്തിനുശേഷം വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നു. വിനീത് ശ്രീനിവാസന്റെ ആദ്യ നിർമ്മാണ സംരംഭമായ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് രാജ് സംവിധായകനാവുന്നത്. ഏഴ് എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ സൗഹൃദമായിരുന്നു പ്രമേയം. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ റോഷൻ മാത്യു, അരുൺ, അനാർക്കലി മരിക്കാർ ഉൾപ്പെടെ ഉള്ളവരുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ആനന്ദം. 2019 ൽ റിലീസ് ചെയ്ത മനോഹരം ആണ് വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച് അവസാനം റിലീസ് ചെയ്തത്. ഇതിനുശേഷം ഹെലൻ, സാറാസ്, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ചിത്രസംയോജകനായ അഭിനവ് സുന്ദർ നായർയക് സംവിധാനം ചെയ്യുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സാണ് വിനീത് ശ്രീനിവാസൻ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം. അഭിഭാഷകന്റെ വേഷമാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസന്. അർഷ ബൈജു, റിയ സൈറ എന്നിവരാണ് നായികമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |