ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കും. ഇൻഫർമേഷൻ ടെക്നോളജി, സിവിൽ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണിത്. അതതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിൽ ഏതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്/ കെമസ്ട്രി/ മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഒരോ ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് /പിഎച്ച്ഡി എന്നിവ അഭികാമ്യം) യോഗ്യത വേണം. അപേക്ഷകൾ http://www.gecbh.ac.in വഴി 26 ന് മുമ്പ് അയക്കണം. ഫോൺ: 0471 2300484
റിസർച്ച്
അസിസ്റ്റന്റ്
മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ നിയമനം നടത്തും. വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്നോളജി വിഷയങ്ങളിൽ പിജിയും പ്രമുഖ മോളിക്യുലാർ ബയോളജി ലാബിൽ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 35,000രൂപയാണ് വേതനം.
ജനനതീയതി, വിദ്യാഭ്യാസം, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്റ്റ് 31ന് വൈകിട്ട് മൂന്നിന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ, നേരിട്ടോ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |