ചർപാക്ക്
സ്കോളർഷിപ്പ്
ഫ്രാൻസിൽ ബിരുദാനന്തര പഠനത്തിനുള്ള സ്കോളർഷിപ്പാണിത്. 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ട്രാവൽ ഗ്രാന്റും ട്യൂഷൻ ഫീസും ഇതിലൂടെ ലഭിക്കും. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കാമ്പസ് ഫ്രാൻസ് വെബ്സൈറ്റിൽ നിന്നും ലഭിക്കും.
www.inde.campasfrance.org
ഫുൾ ബ്രൈറ്റ്
നെഹ്റു റിസർച്ച് ഫെല്ലോഷിപ്പ്
അമേരിക്കൻ സർവ്വകലാശാലകളിൽ പാരിസ്ഥിതിക പഠനം, നിയമം, പൊതുജനാരോഗ്യം, ലിംഗനീതി, ആർട്സ്, സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ പരിരക്ഷ, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പഠനത്തിനുള്ള സ്കോളർഷിപ്പാണിത്. അക്കാഡമിക് നിലവാരം, ബിരുദപ്രോഗ്രാം എന്നിവ വിലയിരുത്തിയുള്ള സ്കോളർഷിപ്പ്. എല്ലാ പഠനച്ചെലവുകളും വഹിക്കുന്ന ഫുൾബ്രൈറ്റ് നെഹ്റു സ്കോളർഷിപ്പ് അമേരിക്കയും-ഇന്ത്യൻ ഗവൺമെന്റും ചേർന്നാണ് നടപ്പിലാക്കുന്നത്. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ വെബ്സൈറ്റിൽ നിന്നും Education USA ഓഫീസിൽ നിന്നും ലഭിക്കും.
www.usief.org.in/fulbright
കോർണൽ
യൂണിവേഴ്സിറ്റി
ടാറ്റ സ്കോളർഷിപ്പ്
ടാറ്റ എഡ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് ട്രസ്റ്റും കോർണൽ യൂണിവേഴ്സിറ്റിയും ചേർന്ന് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഇക്കണോമിക്സ്, മാനേജ്മെന്റ് തുടങ്ങിയമേഖലകളിൽ അമേരിക്കയിൽ അണ്ടർഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പഠനത്തിന് നൽകുന്ന സ്കോളർഷിപ്പാണിത്.
www.cornell.edu
ഡോ. അബ്ദുൾ കലാം
ഇന്റർനാഷണൽ
സ്കോളർഷിപ്പ്
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ എൻജിനിയറിംഗ് ഐ.ടി.മേഖലയിൽ ബിരുദാനന്തര പഠനത്തിന് നൽകിവരുന്ന സ്കോളർഷിപ്പാണിത്. www.internationalunsw.edu.au ആസ്ട്രേലിയയിൽ അണ്ടർഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പഠനത്തിനും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
എറാസ്മസ് മുണ്ടസ്
സ്കോളർഷിപ്പ്
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യൂറോപ്പ്യൻ രാജ്യങ്ങളിൽ ബിരുദാനന്തര പഠനത്തിനുള്ള മികച്ച സ്കോളർഷിപ്പാണിത്. ജോയിന്റ് മസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് നാല് സെമസ്റ്റർ പ്രോഗ്രാം ഒരോ സെമസ്റ്ററിൽ ഒരോ രാജ്യങ്ങളിൽ തിരഞ്ഞെടുത്ത് പഠിക്കാം. പഠനം, യാത്ര, ജീവിതച്ചെലവുകൾ ഇതിലൂടെ ലഭിക്കും. ഇന്ത്യയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എറാസ്മസ് മുണ്ടസ് ട്രസ്റ്റിന്റെ കീഴിൽ വരുന്ന രാജ്യങ്ങളിൽ ഉപരിപഠനം നടത്താം.www.erasmus-plus.ec.europa.ea
ബ്രിട്ടീഷ് ഷെവനിംഗ് സ്കോളർഷിപ്പ്
യു.കെ. ഗവൺമെന്റിന്റെ ഗ്ലോബൽ സ്കോളർഷിപ്പ് പ്രോഗ്രാം ഓഫർ ചെയ്യുന്ന സ്കോളർഷിപ്പാണിത്. യു.കെ. ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസാണ് സ്കോളർഷിപ്പിനുള്ള ഫണ്ട് വകയിരുത്തുന്നത്. ബിരുദാനന്തര പഠനത്തിന് പ്രതിവർഷം 1500 സ്കോളർഷിപ്പുകൾ അനുവദിക്കും. ട്യൂഷൻ ഫീസും, ജീവിതച്ചെലവുകളും ഇതിൽ ഉൾപ്പെടും. രണ്ടുവർഷംവരെയുള്ള പഠനക്കാലയളവിലേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. ശാസ്ത്രവിഷയങ്ങൾ, ജേർണലിസം, ഹ്യുമാനിറ്റീസ്, കൃഷി, പബ്ലിക് അഡ്മിനി സ്ട്രേഷൻ തുടങ്ങി വിവിധ വിഷയങ്ങൾ തിരഞ്ഞെടുക്കാം. യു.കെ. യിലെ മികച്ച സർവ്വകലാശാലകളിൽ ഉപരിപഠനം നടത്താം. കൂടുതൽ വിവരങ്ങൾക്ക് www. chevening.org
ഫെലിക്സ്
സ്കോളർഷിപ്പ്
യു.കെ.യിലെ തെരഞ്ഞെടുത്ത സർവ്വകലാശാലകളിൽ ബിരുദാനന്തര/ഡോക്ടറൽ പഠനത്തിനുള്ള സ്കോളർഷിപ്പാണിത്. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, റീഡിംഗ് എന്നിവയിൽ ഉപരിപഠനത്തിന് വേണ്ടി അഡ്മിഷൻ ലഭിച്ചവർക്ക് ഫെലിക്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.www.felixscholarship.org
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |