അമേരിക്കയിലെ പ്രശസ്‌തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ എം.ബി.എ സ്കോളർഷിപ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഹാർവാർഡ് ബിസ്സിനസ്സ് സ്കൂളിൽ രണ്ടു വർഷത്തെ മാനേജ്‌മെന്റ് പഠനത്തിന് നൽകി വരുന്ന സ്കോളർഷിപ്പാണിത്. ട്യൂഷൻ ഫീസിന്റെ 75 ശതമാനവും, യാത്ര, താമസ ചെലവ്, ഇന്റേൺഷിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും. 2025 ലേക്കാണ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അക്കാഡമിക് മികവ്, ഗവേഷണ മികവ് എന്നിവ വിലയിരുത്തിയാണ് സ്കോളർഷിപ് അനുവദിക്കുന്നത്. അപേക്ഷകർക്ക് ഹാർവാർഡ് ബിസ്സിനസ്സ് സ്കൂളിൽ എം.ബി.എക്ക് പ്രവേശനം ലഭിച്ചിരിക്കണം.
അപേക്ഷയോടൊപ്പം ഫോട്ടോ ഉൾപ്പെട്ട ബയോഡാറ്റ, ജി മാറ്റ് സ്കോർ, അഡ്‌മിഷൻ ഓഫർ ലെറ്റർ എന്നിവ ഉൾപ്പെടുത്തണം. 2025 മേയ് 31 വരെ അപേക്ഷിക്കാം. ഇന്റർവ്യൂവിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. www.hbs.edu
സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജൂലായ് 25,26,27 തീയതികളിൽ നടത്തിയ സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.nta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്‌ഡ് സ്റ്റഡി 2025 ഫെലോഷിപ്പ്
അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്‌ഡ് സ്റ്റഡി 2025 ഫെലോഷിപ് പ്രോഗ്രാമിന് സോഷ്യൽ സയൻസിൽ ഗവേഷണാഭിരുചിയുള്ള, പി എച്ച്. ഡി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം റിസർച്ച് പ്രൊപ്പോസൽ, സി.വി, എഴുതിയ ലേഖനങ്ങളുടെ 50 പേജ് എന്നിവ ആവശ്യമാണ്. പ്രതിവർഷം 20 പേർക്ക് ഫെലോഷിപ് ലഭിക്കും.ഡിജിറ്റൽ ഇക്വാലിറ്റിയാണ് ഈ വർഷത്തെ ഗവേഷണ വിഷയം. ഒക്ടോബർ 15 വരെ അപേക്ഷിക്കാം. www.ias.edu
മാറുന്ന തൊഴിലവസരങ്ങൾ
വിദ്യാർത്ഥികൾ മാറുന്ന തൊഴിലവസരങ്ങൾ മനസ്സിലാക്കി കോഴ്സുകൾ കണ്ടെത്തണം. സാങ്കേതികരംഗത്ത് മിക്സഡ് റിയാലിറ്റി, ക്വാന്റം കമ്പ്യൂട്ടിംഗ് എന്നിവ വളർച്ച കൈവരിക്കും. സ്പേസ് ടൂറിസം, സോളാർ, ഹൈഡ്രജൻ എനർജി, ഇലക്ട്രിക്ക് വെഹിക്കിൾ കോഴ്സുകൾ വിപുലപ്പെടും. ഓട്ടോമോട്ടീവ്, ടൂറിസം, ഫിനാൻഷ്യൽ സർവീസ്, അഗ്രിബിസിനസ്, ആരോഗ്യം, ഐ.ടി, റീട്ടെയ്ൽ, സെമികണ്ടക്ടർ, കമ്മ്യൂണിക്കേഷൻ മേഖല വളർച്ച കൈവരിക്കും. ഡ്രോൺ ടെക്നോളജി, റോബോട്ടിക്സ് എന്നിവ കൂടുതലായി പ്രാവർത്തികമാകും. ഫാർമ, ഭക്ഷ്യ സംസ്കരണം എന്നിവ വളർച്ച കൈവരിക്കും. സാമ്പത്തിക സേവനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഗതാഗതം, ടെലികമ്യൂണിക്കേഷൻസ്, പ്രതിരോധം, വ്യവസായ മേഖലകളിൽ ക്വാന്റം കമ്പ്യൂട്ടിംഗ് കൂടുതലായി പ്രയോജനപ്പെടുത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |