എസ്.ബി.ഐയിൽ 1673 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 12 വരെ ഒാൺലൈനായി അപേക്ഷ നൽകാം. വെബ്സൈറ്റ്: https://bank.sbi.careers, https://sbi.co.in/careersഏതെങ്കിലും വിഷയത്തിൽ ബിരുദമോ, തത്തുല്യ യോഗ്യതയോ ഉള്ളവർക്കും അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ജനറൽ: 648, എസ്.സി: 270, എസ്.ടി:131, ഒ.ബി.സി: 464, ഇ. ഡബ്ള്യൂ.എസ്: 160 എന്നിങ്ങനെയാണ് നിയമനം. അതേ പോലെ മെഡിക്കൽ, എൻജിനിയറിംഗ്, ചാർട്ടേഡ്, കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. നേരത്തെ ഇതേ തസ്തികയിൽ നാലുതവണ പരീക്ഷ എഴുതിയവർ അപേക്ഷിക്കേണ്ടതില്ല.
എന്നാൽ ഒ.ബി.സി, ഭിന്നശേഷി വിഭാഗത്തിന് ഏഴുവർഷം വരെ പരീക്ഷ എഴുതാൻ കഴിയും. പട്ടികവിഭാഗത്തിന് ഈ വ്യവസ്ഥ ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പ്രൊബോഷൻ ഉണ്ടാകും. ശമ്പളം: 36,000- 63,840, മറ്റു ആനുകൂല്യങ്ങളുമുണ്ടാകും.
പരീക്ഷ ഇങ്ങനെ
പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടക്കുന്നത്. ഒരു മണിക്കൂർ നേരത്തേക്കാണ് പരീക്ഷ. പരീക്ഷയിൽ ഇംഗ്ളീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി തുടങ്ങിയവയിൽ ചോദ്യങ്ങളുണ്ടാകും. നൂറുചോദ്യങ്ങളാണിതിൽ.
ആദ്യഘട്ട പരീക്ഷയ്ക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് മെയിൻ പരീക്ഷ എഴുതാം. മെയിൻ പരീക്ഷയിൽ ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളാണുണ്ടാകുന്നത്. പ്രായപരിധി 21-30. അർഹർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഫീസ് 750 രൂപയാണ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഒാൺലൈനായാണ് അടക്കേണ്ടത്.
തിരഞ്ഞെടുപ്പ്
എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ (പിഒ) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് ത്രിതല തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് എക്സർസൈസ്. മെയിൻ പരീക്ഷയിൽ ഒബ്ജക്ടീവിൽ 200 മാർക്കിന്റെ ചോദ്യങ്ങളും ഡിസ്ക്രിപ്റ്റീവിൽ 50 മാർക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. തുടർന്ന് ഗ്രൂപ്പ് എക്സർസൈസും അഭിമുഖവും നടക്കും.
എക്സർസൈസ്, അഭിമുഖം
മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും. അത് 50 മാർക്കിനാണ്. ഗ്രൂപ്പ് എക്സർസൈസിന് 20 മാർക്കുണ്ട്. ഓരോ ഘട്ടത്തിലുമുള്ള തിരഞ്ഞെടുപ്പ് താത്കാലികമായിരിക്കും. മെയിൻ പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് എക്സർസൈസ് എന്നിവയിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമതിരഞ്ഞെടുപ്പും മെറിറ്റ് ലിസ്റ്റും. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ മെയിൻ പരീക്ഷയ്ക്ക് കേന്ദ്രമുണ്ടാകും.
ശ്രദ്ധിക്കേണ്ടത്
അപേക്ഷ ഓൺലൈൻ മോഡിൽ മാത്രമായിരിക്കും. മറ്റൊരു രീതിയിലുള്ള അപേക്ഷയും പാടില്ല. ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം അപേക്ഷകളുണ്ടെങ്കിൽ അവസാനത്തെ സാധുതയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ.
അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ്, വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കണം.
സാധുവായ ഒരു മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വേണം.
ഫോം പൂരിപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും കൈവശം വയ്ക്കണം. എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കണം.
അപേക്ഷാ ഫോമിലെ ഡേറ്റ അന്തിമമായി സമർപ്പിക്കുന്നതിന് മുമ്പ്, അപേക്ഷകർക്ക് മൂന്ന് തവണ മാത്രമേ അതിൽ എഡിറ്റ് ചെയ്യാനും തിരുത്താനും കഴിയൂ. ഡേറ്റയുടെ അന്തിമ സമർപ്പണത്തിന് ശേഷം, മാറ്റമോ എഡിറ്റിംഗോ അനുവദിക്കില്ല.
രജിസ്ട്രേഷൻ നമ്പർ. കൂടാതെ സൃഷ്ടിച്ച പാസ്വേഡ് റിക്രൂട്ട്മെന്റ് പ്രക്രിയയിലുടനീളം സുരക്ഷിതമായി സൂക്ഷിക്കണം.
അപേക്ഷാ ഫോമിന്റെ അച്ചടിച്ച പകർപ്പ് ബാങ്കിലേക്ക് അയയ്ക്കേണ്ടതില്ല.
ഓൺലൈൻ മോഡ് (ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ്) വഴി അപേക്ഷാ ഫീസ് അടയ്ക്കണം. ഫീസ് തിരികെ ലഭിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |