SignIn
Kerala Kaumudi Online
Thursday, 18 July 2024 8.39 AM IST

ശ്രീനാരായണ ഗുരു ഓപ്പൺ യൂണി. നാലുവർഷമുള്ള ആറ് ബിരുദങ്ങൾക്ക് അംഗീകാരം

cv

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആറ് പ്രോഗ്രാമുകൾക്ക് (നാല് വർഷ ബിരുദം) യു.ജി.സിയുടെ അംഗീകാരം. രാജ്യത്ത് ഒരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ആദ്യ അംഗീകാരമാണിത്. ബി.എ മലയാളം,ഇംഗ്ലീഷ്,ഹിസ്റ്ററി,സോഷ്യോളജി,ബി.ബി.എ,ബി.കോം എന്നീ നാല് വർഷ ബിരുദങ്ങൾക്കാണ് അംഗീകാരം. ഈ അദ്ധ്യയന വർഷം മുതൽ ഇവ നാല് വർഷ ഘടനയിലേക്ക് മാറും. ജൂലായ്- ആഗസ്റ്റ് മാസങ്ങളിൽ പ്രവേശനം നടക്കും. മൂന്ന് വർഷം കഴിഞ്ഞാൽ ബിരുദ സർട്ടിഫിക്കറ്റും 4 വർഷം പൂർത്തിയാക്കുമ്പോൾ ഓണേഴ്‌സ് ബിരുദ സർട്ടിഫിക്കറ്റും ലഭിക്കും.

മൂന്ന് വർഷ ബിരുദ കോഴ്സുകളായ ബി.എ ഹിന്ദി,അറബിക്,സംസ്‌കൃതം,അഫ്‌സൽ ഉൽ ഉലെമ,ഇക്കണോമിക്‌സ്,ഫിലോസഫി,പൊളിറ്റിക്കൽ സയൻസ്,സൈക്കോളജി,ബി.സി.എ,നാനോ എൻട്രപ്രണർഷിപ്പ്,പി.ജി പ്രോഗ്രാമുകളായ എം.കോം,എം.എ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബിക് സംസ്‌കൃതം,ഹിസ്റ്ററി,സോഷ്യോളജി,ഇക്കണോമിക്‌സ്,ഫിലോസഫി,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ,പൊളിറ്റിക്കൽ സയൻസ് എന്നിവയിലേക്കുള്ള പ്രവേശനവും ഉടൻ ആരംഭിക്കും. ബിരുദത്തോടൊപ്പം സംരംഭം തുടങ്ങാനും പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബി.എ നാനോ എൻട്രപ്രണർഷിപ്പ് കോഴ്സ്.

നിശ്ചിത യോഗ്യതയുള്ള എല്ലാ പഠിതാക്കൾക്കും പ്രായപരിധിയില്ലാതെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാം. റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്‌സിറ്റിയിലോ പഠിക്കുന്നവർക്ക് അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഏതൊരു പ്രോഗ്രാമിലും ചേർന്ന് പഠിക്കാം.

യു.ജി.സി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി നാല് വർഷ ബിരുദം നടപ്പാക്കുന്നത്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി

ഡോ. വി​.പി​. ജഗതി രാജ് (ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, K
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.