
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. 27 സീറ്റുകളിലാണ് ലീഗ് മത്സിക്കുന്നത്. ഇന്നലെ മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് സംസ്ഥാന, ജില്ലാ ഭാരവാഹികളുമായി അവസാനവട്ട കൂടിയാലോചന നടത്തി. ചില ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി കേൾക്കാനുള്ളതിനാൽ ഇന്ന് വൈകിട്ടോടെയാവും സ്ഥാനാർത്ഥി പ്രഖ്യാപനം.
പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും. പകരം വേങ്ങരയിൽ കെ.എം.ഷാജി മത്സരിക്കാൻ സാദ്ധ്യതയുണ്ട്. പി.എം.എ.സലാം സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തുടർന്നേക്കും. അഞ്ച് സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റുണ്ടാവില്ല. മഞ്ചേരി -യു.എ. ലത്തീഫ്, മലപ്പുറം- പി.ഉബൈദുള്ള, തിരൂരങ്ങാടി- കെ.പി.എ. മജീദ്, വള്ളിക്കുന്ന്- പി.അബ്ദുൽ ഹമീദ്, കാസർകോട്- എൻ.എ. നെല്ലിക്കുന്ന് എന്നിവർ ഒഴിയും. തിരുവമ്പാടിക്ക് പകരം പട്ടാമ്പിയെന്ന ആവശ്യം കോൺഗ്രസ് പ്രാദേശിക എതിർപ്പിൽ ലീഗ് ഉപേക്ഷിച്ചു. പട്ടാമ്പിക്ക് പകരം തവനൂരെന്ന ഫോർമുല ലീഗ് മുന്നോട്ടുവച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |