SignIn
Kerala Kaumudi Online
Monday, 11 May 2026 9.05 PM IST

തൃശൂരിൽ ഏഴിടത്ത് ജയം ഉറപ്പെന്ന് ഡി.സി.സി

Increase Font Size Decrease Font Size Print Page
con-pta

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ചാലക്കുടി, മണലൂർ, തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ സീറ്റുകളിൽ വിജയം ഉറപ്പാണെന്നും ജില്ലയിൽ വ്യക്തമായ ആധിപത്യം നേടാനാകുമെന്നും ഡി.ഡി.സി വിലയിരുത്തൽ. യു.ഡി.എഫ് അനുകൂല തരംഗമായി മാറിയാൽ കുന്നംകുളം, കൈപ്പമംഗലം, ഒല്ലൂർ, നാട്ടിക, പുതുക്കാട്, ചേലക്കര സീറ്റുകളിൽ അദ്ഭുതങ്ങൾ സംഭവിക്കും. ഒരു കാലത്തുമില്ലാത്ത രീതിയിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തിയതും സ്ഥാനാർത്ഥി നിർണയം അപശബ്ദങ്ങളില്ലാതെ പൂർത്തീകരിച്ചതും അനുകൂലമാകും.


ഡി.സി.സി പ്രസിഡന്റ് അഡ്വ. ജാസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജില്ലാ ചുമതല വഹിക്കുന്ന ബെന്നി ബഹനാൻ എം.പി, ടി.എൻ.പ്രതാപൻ, ഒ.അബ്ദുറഹിമാൻ കുട്ടി, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, കെ.വി.ദാസൻ, സ്ഥാനാർത്ഥികളായ തോമസ് ഉണ്ണിയാടൻ, പി.ടി.അജയ്‌മോഹൻ, സുനിൽ ലാലൂർ, രാജൻ പല്ലൻ, ഒ.ജെ.ജനീഷ്, പി.എൻ.വൈശാഖ്, ടി.എം.നാസർ എന്നിവർ സംസാരിച്ചു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA