
നാഗർകോവിൽ : തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറാൻ വേണ്ടിയാണ് മോദി എ.ഡി.എം.കെയെ കൂട്ടുപിടിച്ചതെന്ന് കളിയിക്കാവിളയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തോറ്റത്തിന്റെ ജാള്യത മറക്കാനായി മോദി നടത്തിയ രാഷ്ട്രീയ പ്രസംഗമാണ് ദൂരദർശനിലൂടെ കണ്ടത്. ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല. രാജ്യത്തിന് വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നൽകിയത് കോൺഗ്രസാണ്.രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന ചിന്തയുള്ള മോദിക്ക് തമിഴ്നാട്ടിൽ വോട്ട് ചോദിക്കാൻ അവകാശമില്ല. സ്ത്രീ സംഭരണ ബില്ലിനെ ചൊല്ലിയുള്ള മോദിയുടെ നാടകം ചെലവാകില്ലെന്ന് സ്ത്രീകൾതന്നെ 23 ന് മറുപടി നൽകുമെന്നും മോദിയുടെ വിഘടനവാദത്തെ ഏറ്റവും ശക്തമായി സ്റ്റാലിൻ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിള്ളിയൂർ നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി രാജേഷ് കുമാർ, മുൻ എംഎൽഎ ശിവകുമാർ,തമിഴ്നാട് മന്ത്രി മനോതങ്കരാജ് എന്നവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |