SignIn
Kerala Kaumudi Online
Saturday, 25 April 2026 5.06 AM IST

ഏറ്റുമാനൂരിൽ വീണാ നായരില്ല, ആതിര ഡി നായർ എൻഡിഎ സ്ഥാനാർത്ഥിയാകും

Increase Font Size Decrease Font Size Print Page
veena-nair-

കോട്ടയം : ഏറ്റുമാനൂരിൽ നടി വീണാ നായർക്ക് പകരം പുതിയ സ്ഥാനാർത്ഥിയെ ട്വന്റി20 തീരുമാനിച്ചു. ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായർ എൻ.ഡി.എ സ്ഥാനാർത്ഥിയാകും. ഏറ്റുമാനൂർ സ്വദേശിയാണ് 25കാരിയായ ആതിര. ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി ആദ്യം വീണാ നായരെയാണ് തീരുമാനിച്ചിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന വിവരം മനസിലാക്കിയത്. നേരത്തെ വീണ ചങ്ങനാശേരിയിൽ താമസിച്ചിരുന്നു. ഇവിടെ വോട്ടുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. മുൻപുനടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരിയിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും വീണ പറഞ്ഞു.

പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനായി ജില്ലാ കളക്‌ടറെയടക്കം വീണ ബന്ധപ്പെട്ടെങ്കിലും സമയം കഴിഞ്ഞതിനാൽ സാധിച്ചില്ല. കൂട്ടിച്ചേർത്ത പട്ടികയടക്കം പുറത്തുവരുമ്പോൾ മാത്രമേ ഇനി അവസരം ലഭിക്കുകയുള്ളൂ. അപ്പോഴേക്കും നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിക്കും. പത്രിക സമർപ്പിക്കുമ്പോൾ വോട്ടർ പട്ടികയുടെ ക്രമനമ്പറും മറ്റും നൽകേണ്ടതുണ്ട്. ഇതോടെയാണ് ഏറ്റുമാനൂരിൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. പൊതുപ്രവർത്തനത്തിൽ തുടരുമെന്നും ട്വന്റി20യുടെ ഭാഗമായിത്തന്നെ ഉണ്ടാകുമെന്നും വീണ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി ഉണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.

വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പെരുമ്പാവൂരിൽ നടി ​ലക്ഷ്മി​ പ്രി​യയുടെ സ്ഥാനാർത്ഥി​ത്വവും പ്രതി​സന്ധി​യി​ലാണ്. ജില്ലാ കളക്ടർക്ക് നൽകി​യ അപേക്ഷയി​ൽ അനുകൂല തീരുമാനം ഉണ്ടായി​ല്ലെങ്കി​ൽ പുതി​യ സ്ഥാനാർത്ഥി​യെ ട്വന്റി​ 20 പ്രഖ്യാപി​ക്കും. ഇതുകാരണം ഇന്നലെ നടത്താനി​രുന്ന റോഡ് ഷോ മാറ്റി​വച്ചിരുന്നു. തൃക്കാക്കരയി​ൽ താമസി​ച്ചി​രുന്ന ലക്ഷ്മി ​പ്രി​യ ഇപ്പോൾ തൃപ്പൂണി​ത്തുറ കരി​ങ്ങാച്ചി​റയി​ലാണ് താമസം. രണ്ടി​ടത്തും വോട്ടർപട്ടി​കയി​ൽ പേര് ഉണ്ടായി​രുന്നി​ല്ലെന്നാണ് വി​വരം.

TAGS: VEENA NAIR, ETTUMANUR, TWENTY20, SABU JACOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.