പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്‌ട്രോംഗ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെ പിൻവലിച്ചു. തുറക്കാൻ തീരുമാനിച്ചത് ഇ.വി.എം സ്‌ട്രോംഗ്
റൂമല്ലെന്ന് ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി വിശദീകരിച്ചു. ഇ.വി.എമ്മുകളുള്ള സ്‌ട്രോംഗ് റൂമുകളോട് ചേർന്നാണ് തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ മെറ്റീരിയൽ സ്‌ട്രോംഗ് റൂം
., അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നും കളക്ടർ വ്യക്തമാക്കി. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്‌ട്രോംഗ് റൂം തുറക്കാൻ തീരുമാനിച്ചത്.
കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറക്കൽ വിവാദത്തിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കുന്നതിലും വിവാദം ഉയർന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്‌ട്രോങ് റൂം തുറക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി പരിശോധിക്കാനായാണ് മുറി തുറക്കുന്നത് എന്നായിരുന്നു വിശദീകരണം. എന്നാൽ, സ്‌ട്രോംഗ് റൂം തുറക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |