SignIn
Kerala Kaumudi Online
Friday, 26 April 2024 2.23 PM IST

ശ്രീചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാരം കർദ്ദിനാൾ ക്ലീമീസ് ബാവയ്ക്ക്

cardhinal

തിരുവനന്തപുരം:ശ്രീ ചട്ടമ്പിസ്വാമിയുടെ 168ാമത് ജയന്തിയോടനുബന്ധിച്ച് മണക്കാട് ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി നൽകുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാരം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് സമ്മാനിക്കും.

25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,പ്രഭാവർമ്മ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ അടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.ചട്ടമ്പിസ്വാമി ഉയർത്തിപ്പിടിച്ച സഹജീവികളോടുള്ള കാരുണ്യം എന്ന ജീവിതദർശനം സ്വന്തം ജീവിതത്തിൽ നടപ്പിലാക്കിയ ഋഷിതുല്യനായ കർമ്മയോഗിയാണ് കർദ്ദിനാൾ ക്ളീമിസ് ബാവയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 27ന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘടന ഭാരവാഹികളായ എസ്.ആർ. കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, ഡോ.ശ്രീവത്സൻ നമ്പൂതിരി എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.