
തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാട്ടാക്കട പോക്‌സോ കോടതിക്ക് സമീപമുള്ള പ്രസിൽ ഇന്ന് ഒൻപതരയോടെയായിരുന്നു സംഭവം. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞനിലയിലാണ്. മരിച്ചത് നെടുമങ്ങാട് സ്വദേശി വിനുവാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
പെട്രോൾ കുപ്പിയുമായി പ്രസിലെത്തിയ ആൾ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. കടയിലെ ഒരു ജീവനക്കാരിക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കടയിൽ രണ്ട് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |