
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി ആര്‍. ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ നിരവധി സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നതടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത രാഹുലിനെ സൈക്കോപ്പാത്ത് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത വിധത്തത്തില്‍ അതിക്രൂരമായ സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തന്‍ നിയമസഭയില്‍ തുടരുന്നത് കേരള നിയമസഭക്ക് അപമാനമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിമര്‍ശിച്ചു.
മന്ത്രി ആര്‍ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങള്‍ക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗര്‍ഭവതികള്‍ ആക്കുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി മാറ്റിയ ഒരുത്തനെ തള്ളിപ്പറയാന്‍ ഇനിയും ഒരുക്കമല്ലാത്ത കോണ്‍ഗ്രസിന്റെ നാണംകെട്ട സമീപനത്തില്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പ്രതിഷേധിക്കുക!
കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത വിധത്തത്തില്‍ അതിക്രൂരമായ സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തന്‍ നിയമസഭയില്‍ തുടരുന്നത് കേരളനിയമസഭക്ക് അപമാനം. അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |