
തിരുവനന്തപുരം:തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് ബാഡ്‌ജുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടാകണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിലായിരിക്കണം. അതിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയക്കാരോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിംഗ്സ്‌റ്റേഷനിലെത്തിക്കാൻ വാഹനസൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ,വരണാധികാരി,സുരക്ഷാഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ,വെബ് കാസ്റ്റിംഗ്ഓഫീസർ,സെക്ടറൽ ഓഫീസർ എന്നിവർ ഒഴികെ പോളിംഗ് സ്റ്റേഷനകത്ത് മൊബൈൽ ഉപയോഗിക്കരുത്. വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളിൽ പോളിംഗ്സ്‌റ്റേഷനിൽ നിന്ന് 200മീറ്റർ അകലത്തിലുംനഗരസഭകളിൽ 100മീറ്റർ അകലത്തിലും മാത്രമേരാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ.സ്ഥാനാർത്ഥിയുടെ പേര്,പാർട്ടിചിഹ്നം എന്നിവവ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം. രാഷ്ട്രീയ കക്ഷികളുടെ പേരോചിഹ്നമോ ഉള്ള മാസ്ക്,വസ്ത്രം,തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. എല്ലാവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മിഷണർ
ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |