
ബോളിവുഡ് താരം താപ്‌സി പന്നുവും മുൻ ഡാനിഷ് ബാഡ്മിന്റൺ താരം മത്തിയാസ് ബോയും തമ്മിലുള്ള വിവാഹം സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും മനസുതുറക്കുകയാണ് താരം. വിവാഹം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും താൻ ഇപ്പോഴും പഴയ താപ്‌സി തന്നെയാണെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തപ്സി തുറന്നു പറഞ്ഞത്.
'വിവാഹം കഴിഞ്ഞാലും ജീവിതവും സ്വഭാവവുമൊക്കെ പഴയ പോലെ തന്നെ തുടരണമെന്ന ഒരേയൊരു നിബന്ധന മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഒരു ബന്ധത്തിന്റെ ഭാരം ഒരിക്കലും പങ്കാളി അറിയിച്ചിട്ടില്ല. വിവാഹിതയാണെന്ന കാര്യം പലപ്പോഴും മറന്നുപോകാറുണ്ട് അത്രത്തോളം ലളിതമായാണ് ജീവിതം മുന്നോട്ട് പോകുന്നത്.'- താരം വ്യക്തമാക്കി.
'ബന്ധം തുടങ്ങുന്ന സമയം ഇതത്ര കാര്യമായി എടുത്തിരുന്നില്ല. ഒരു വിദേശിയെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിക്കാൻ ഞാൻ തന്നെ സ്വയം പ്ലാൻ ചെയ്യുകയായിരുന്നു'. തമാശരൂപേണ താരം പറഞ്ഞു. എന്നാൽ ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആയിരുന്നിട്ടും പരസ്പര പൊരുത്തമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
2024 മാർച്ചിൽ ഉദയ്പൂരിൽ വച്ചായിരുന്നു തപ്‌സിയുടെ വിവാഹം. സിഖ് ക്രിസ്ത്യൻ ആചാരപ്രകാരം അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. അനുഭവ് സിൻഹ സംവിധാനം ചെയ്ത അസി ആണ് താപ്സിയുടെ ഏറ്റവും പുതിയ ചിത്രം. കനി കുസൃതി, രേവതി, മനോജ് പാവ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
