
ന്യൂഡൽഹി: ആധാർ സേവനങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങൾ വൈകാതെ ഗൂഗിളിൽ ലഭ്യമാകും.ഇതിനായി യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും(യു.ഐ.എ.ഐ) ഗൂഗിളും ധാരണയിലെത്തി.ഇതോടെ 60,000-ത്തിലേറെ ആധാർ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് യു.ഐ.എ.ഐ അറിയിച്ചു.കേന്ദ്രങ്ങളിലെ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ,പാർക്കിങ് സൗകര്യം, പ്രവർത്തന സമയം തുടങ്ങിയ വിവരങ്ങളും ഗൂഗിളിൽ ലഭ്യമാകും.ഭാവിയിൽ ഗൂഗിൾ മാപ്‌സ് വഴി ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് സമയക്രമം ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |