
വർക്കല: ചെറുന്നിയൂർ മുക്കട എം.എൽ.എ റോഡിൽ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ച കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ ഹമീദ് കുഞ്ഞ് കുടുബവുമൊത്ത് മരുമകന്റെ വാടകവീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ആലപ്പുഴ കല്ലുപുരയ്ക്കൽ വീട്ടിൽ ലൈല(50) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ലൈലയുടെ ഭർത്താവ് ഹമീദ് കുഞ്ഞ് (65), മകൻ ഷാഫിൻ(30), ചെറുമകൻ അബ്ദുൾ റഹ്മാൻ (17) എന്നിവർക്ക് പരിക്കേറ്റു. കാറിന്റെ ഡോർ തുറക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. ലൈലയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമീദ് കുഞ്ഞിന്റെ ഇടുപ്പ് എല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഷാഫിനും അബ്ദുൾ റഹ്മാനും തലയ്ക്ക് പരിക്കുണ്ട്. മൂവരും ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർന്നത് ആവാം അപകടത്തിന് വഴി തെളിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |