
വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. വെമ്പായം കന്യാകുളങ്ങര പോംകുന്ന് ഷാഹിൻ വില്ലയിൽ ഷിറാസ്ഖാൻ–സുമയ്യ ദമ്പതികളുടെ മകൻ ഷാഹിൻ(23) ആണ് മരിച്ചത്. ജോർദ്ദാനിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് അവധി ലഭിച്ചതിനെത്തുടർന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. എം.സി റോഡിൽ കന്യാകുളങ്ങരയിൽ ഇന്നലെ രാത്രി 7.30നാണ് അപകടം. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിരെ വന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റയാളെ പട്ടം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |