തിരുവനന്തപുരം: ഐ.സി.എ.ആർ ഗവേഷണ സ്ഥാപനമായ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും അഗ്രിടെക് ഗവേഷണത്തിൽ സഹകരിക്കും. കാർഷിക സാങ്കേതിക വിദ്യകളിൽ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുന്നത് ഉൾപ്പെടെ
രാജ്യത്തുടനീളമുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് തങ്ങളുടെ വൈദഗ്ദ്ധ്യം ഇരുവരും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായുള്ള ധാരണാ പത്രം ഒപ്പുവച്ചു.
സി.ടി.സി.ആർ.ഐയെ സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി അംഗീകരിക്കും. പി.എച്ച്ഡി വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും അദ്ധ്യാപകർക്കും സംയുക്ത ഗവേഷണ പദ്ധതികൾ സൃഷ്ടിക്കുന്നതിനും ഈ സഹകരണം പ്രയോജനപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |