SignIn
Kerala Kaumudi Online
Thursday, 18 April 2024 11.36 PM IST

നവോത്ഥാനത്തിനും നവീകരണത്തിനും രൂപം നൽകണം: എ.കെ.ആന്റണി

ak-antony

തിരുവനന്തപുരം: ജീർണത പടർന്നുപിടിക്കുന്ന സമകാലിക കേരളത്തിൽ നവോത്ഥാനത്തിനും നവീകരണത്തിനും പുതിയ അജണ്ടകൾക്കും രൂപം നൽകേണ്ടത് അത്യാവശ്യമാണെന്ന് മുൻ കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രി എ.കെ.ആന്റണി. കെ.പി.സി.സി സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ നിലനിന്നിരുന്ന തിന്മകൾക്കെതിരായ പോരാട്ടമായിരുന്നു രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വൈക്കം സത്യാഗ്രഹം. ജാതി,മത,വർഗ്ഗ,വർണങ്ങൾക്കതീതമായി പുതിയൊരു നവോത്ഥാന പ്രക്രിയ ആരംഭിക്കേണ്ട കാലഘട്ടമാണിത്. ഈ പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹത്തിന്റെ ഓർമ്മപുതുക്കലിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമിടുന്നതെന്നും ആന്റണി പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, ടി.യു.രാധാകൃഷ്ണൻ, എൻ.ശക്തൻ, മരിയാപുരം ശ്രീകുമാർ,ജി.സുബോധൻ,ജി.എസ്.ബാബു, കെ.പി. ശ്രീകുമാർ,പഴകുളം മധു,അബ്ദുൾ മുത്തലീബ്,പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ വി.പി.സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK ANTONY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.