തിരുവനന്തപുരം:കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലെ എം.പിമാർ ഒന്നടങ്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിട്ടും അദ്ദേഹം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു . പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കില്ലെന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. പക്ഷേ, ഇന്നും പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു.
ഇന്ത്യയുടെ ജനാധിപത്യ-നിയമ സംവിധാനങ്ങൾ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കൈകളിലാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, എല്ലാ മതേതര വിശ്വാസികളെയും ഇത് ആശങ്കപ്പെടുത്തുന്നു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തമാശാ കഥാപാത്രമായി മാറിയിരിക്കുന്നു. ഇനിയും ബിഷപ്പുമാരെ കബളിപ്പിക്കാൻ കേരളത്തിലെ ബി.ജെ.പി നേതൃത്വം ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |