തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർട്ടി കൂടുതൽ കരുത്താർജ്ജിക്കുമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ വലിയ കരുത്തോടെ കോൺഗ്രസ് ഉണ്ടാവുമെന്നും, പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടു സ്ഥാനാർത്ഥികളുണ്ടായിട്ടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ സൗഹൃദത്തോടെയാണ് തിരഞ്ഞെടുപ്പിനെ എല്ലാവരും സമീപിച്ചത്. കോൺഗ്രസിനെ എതിർക്കുന്നവരും പരിഹസിക്കുന്നവരും കണ്ടു പഠിക്കേണ്ടതാണിത്. എല്ലാ തലത്തിലും ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |