തിരുവനന്തപുരം : വിവ കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 26,488 ആശാ പ്രവർത്തകരാണുള്ളത്. ആരോഗ്യ മേഖലയിലെ ഫീൽഡുതല പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളവരാണ് ആശാ പ്രവർത്തകർ. അതിനാൽ അവരുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവ കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തലശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |