തിരുവനന്തപുരം: ദേവസ്വംബോർഡിലെ നിയമനങ്ങളിൽ എസ്.സി എസ്.ടി സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടത് റിക്രൂട്ട്മെന്റ് ബോർഡിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലുണ്ടായ തകരാറാണെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. വിഷയം നിയമവകുപ്പുമായി ചർച്ച ചെയ്തിട്ടുണ്ട്. ഉടൻ പരിഹാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാദ്ധ്യമങ്ങളിൽ ദേവസ്വം ബോർഡിലെ സംവരണ നിയമനങ്ങളിൽ അട്ടിമറിയുണ്ടായതായി വന്ന വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടോ എന്ന സി.കെ ആശയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദീകരണം. ദേവസ്വംബോർഡിലെ നിയമനങ്ങളിൽ എസ്.സി.എസ്.ടി സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുന്നത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്താ നൽകിയിരുന്നു. ഇതിനെ തുടർന്ന് പട്ടിക ജാതി കമ്മിഷൻ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |