തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തിരുമാനിച്ചു. പ്ലാനിംഗ് ബോർഡ് അംഗമായിരുന്ന കെ.എൻ ഹരിലാൽ ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും അംഗങ്ങളുമാണ്. കാലാവധി രണ്ടു വർഷം. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്ത് കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നികുതി,തീരുവ, ചുങ്കം,ഫീസ് എന്നിവ നിർണയിക്കും. നഗരവത്കരണത്തിന്റെ ഭാഗമായുള്ള വെല്ലുവിളികൾ നേരിടുന്നതിന് സാമ്പത്തിക നയരൂപീകരണം നിർദ്ദേശിക്കും. ദുരന്തനിവാരണത്തിന് തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കും. അഡിഷണൽ സെക്രട്ടറി ( കമ്മിഷൻ സെക്രട്ടറി)-1,ജോയിന്റ് സെക്രട്ടറി-1,അണ്ടർ സെക്രട്ടറി-1,അക്കൗണ്ട്സ്/ സെക്ഷൻ ഓഫീസർ-3,അസിസ്റ്റന്റ്-9,കമ്പ്യൂട്ടർ അസിസ്റ്റന്റ്-3,കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്-3,ഓഫീസ് അറ്റൻഡന്റ്-3,പാർട്ട് ടൈം സ്വീപ്പർ-1,ഡ്രൈവർ-1 എന്നിങ്ങനെ തസ്തികകൾ സൃഷ്ടിക്കും. ധനകാര്യവകുപ്പിലെ ജീവനക്കാരെയാണ് കമ്മിഷൻ ഓഫീസിലേക്ക് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |