SignIn
Kerala Kaumudi Online
Friday, 11 October 2024 2.04 PM IST

നിയമസഭാ കയ്യാങ്കളി; കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Increase Font Size Decrease Font Size Print Page
assembly

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തിനെതിരെ മുൻ എംഎൽഎമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്.

2015 മാർച്ച് 13ന് സംസ്ഥാന ബഡ്‌ജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെഎം മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബഡ്‌ജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു. തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.

ഇടത് എംഎൽഎമാർ മാത്രം പ്രതികളായ കേസിൽ 2023ലാണ് കോൺഗ്രസ് നേതാക്കളെയും പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. വനിതാ നേതാക്കളായ കെകെ ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റംചെയ്‌തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് മുൻ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASSEMBLY, RUCKUS CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.