കൊച്ചി: ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ബഫർസോൺ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ബഫർസോൺ ദൂരപരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സർക്കാർ നിലപാടറിയിച്ചില്ലെന്ന് ആരോപിച്ചുള്ള ഹർജികളിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. ഹർജിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |