തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ ക്രെഡിറ്റ് ഡെപ്പോസിറ്റ് റേഷ്യോ (വായ്പാ നിക്ഷേപാനുപാതം) ഉയർത്താത്തത് ഗൗരവമായി കാണുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. സി.ഡി.ആർ ദേശീയ ശരാശരി 71 ആയിരിക്കെ കേരളത്തിൽ 62.3 ശതമാനമാണ്. ബാങ്കുകൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |