
ലോകത്താകമാനം വ്യോമയാന, ടൂറിസംഹോസ്പിറ്റാലിറ്റി രംഗത്തു വൻ സാധ്യതകളാണ് വരാനിരിക്കുന്നത്.
രണ്ടാംകിട നഗരങ്ങളിൽ എയർപോർട്ടുകളുടെ എണ്ണത്തിൽ വൻ വർധനവാണ് UDAN പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തും വിദേശത്തും വ്യോമയാന, ഹോസ്പിറ്റാലിറ്റി, ടൂറിസം രംഗത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വരുന്നത്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എയർലൈൻ കമ്പനികൾ, എയർപോർട്ടുകൾ, ടൂറിസം മേഖല, ഓൺലൈൻ ടിക്കറ്റിംഗ് സിസ്റ്റം , ഇ കോമേഴ്‌സ് കമ്പനികൾ എന്നിവയിൽ അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, ഫ്രണ്ട്ഓഫീസ്, എയർപോർട്ട് പ്ലാനിംഗ്, സേഫ്റ്റി & സെക്യൂരിറ്റി, കാർഗോ, ഹൗസ്‌കീപ്പിംഗ് മാനേജർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം, ബി.ബി.എ പൂർത്തിയാക്കിയവർക്ക് ഇന്ത്യക്കകത്തും വിദേശത്തും മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ എം.ബി.എ പ്രോഗ്രാമിന് ചേരാം. പഠനത്തോടൊപ്പം മികച്ച ഇംഗ്ലീഷ് പ്രാവീണ്യം , ആശയവിനിമയ ശേഷി , ടെക്നിക്കൽ & ഡൊമൈൻ സ്‌കിൽ എന്നിവ കൈവരിക്കാൻ ശ്രമിക്കണം . DGCA, IATA അംഗീകൃത മികച്ച സ്ഥാപനങ്ങളിൽ പഠിക്കണം. ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പുവരുത്തണം. പ്ലസ് 2 ഏതു ഗ്രൂപ്പെടുത്തു പഠിച്ചവർക്കും ബി.ബി.എ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിന് ചേരാം.
JSPS- JNU പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
വികസ്വര രാജ്യങ്ങളിലുള്ളവർക്ക് മൾട്ടി ഡിസിപ്ലിനറി വിഷയങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം. കാലാവസ്ഥ വ്യതിയാനം, ബയോ ഡിവേഴ്സിറ്റി, വാട്ടർ & റിസോഴ്സ് മാനേജ്മെന്റ്,ഇനവേഷൻ & എഡ്യൂക്കേഷൻ എന്നിവയിൽ ഗവേഷണം നടത്താം. ജപ്പാനിലെ വിവിധ സ്ഥാപനങ്ങളിൽ ഗവേഷണത്തിന് അവസരങ്ങൾ ലഭിക്കും.കഴിഞ്ഞ ആറു മാസത്തിനുള്ളിൽ പി എച്ച്. ഡി പൂർത്തിയാക്കിയാക്കിയവർക്ക് ജനുവരി 31 നകം അപേക്ഷിക്കാം. ഇ മെയിൽ - fellowships @ unu.edu
ഹംഗേറിയൻ സ്കോളർഷിപ്പ്
ഹംഗേറിയൻ സ്കോളർഷിപ്പിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പഠന, ജീവിതച്ചെലവുകൾ ഇതിലൂടെ ലഭിക്കും.ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് സ്കോളർഷിപ് ലഭിക്കും. www.stipendiumhungaricum.hu
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |