
തിരുവനന്തപുരം: നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഇലക്ഷന്‍ എക്സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇത് തടയുന്നതിന് ജില്ലയിലുടനീളം ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടുപോകുന്നത് തടയുവാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും 50,000 രൂപയില്‍ കൂടുതലുള്ള പണവുമായി യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കൂടി കരുതണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പരിശോധന വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച പരാതി തെളിവ് സഹിതം ജില്ലാ കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസറും ഇലക്ഷന്‍ എക്സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസറുമായ നിസ്സാമുദ്ദീന്‍.എന്‍ നെ അറിയിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |