തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളിൽ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ താത്കാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനം. ഏതൊക്കെ ഷോപ്പുകളിൽ വലിയ തോതിൽ തിരക്ക് ഉയരുമെന്നും എത്ര പേരുടെ അധിക സേവനം വേണ്ടിവരുമെന്നും അറിയിക്കാൻ നിർദ്ദേശിച്ച് മേഖലാ അധികാരികൾക്ക് ബെവ്കോ എം.ഡി സർക്കുലർ അയച്ചു. ദിവസ വേതന അടിസ്ഥാനത്തിലാവും ജീവനക്കാരെ നിയമിക്കുക. അത്തം മുതലുള്ള ദിവസങ്ങളിൽ മിക്ക ഷോപ്പുകളിലും സാധാരണയുള്ളതിനേക്കാൾ വൻ വർദ്ധനയാണ് മദ്യവില്പനയിലുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |