
തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന മുഖ്യാതിഥിയായത്. ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്താണ് ക്രിസ്‌മസ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ഭാവനയുടെ ചിത്രം മന്ത്രി വി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്‌ക്കും ഒപ്പം' എന്ന് അദ്ദേഹം ഫോട്ടോയ്‌ക്ക് താഴെ കുറിച്ചു. ഭാവനയെ കൂടാതെ ഭാഗ്യലക്ഷ്‌മി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖരും വിരുന്നിന്റെ ഭാഗമായി.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മത നേതാക്കൾ, രാഷ്‌ട്രീയനേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുത്തില്ല. പകരമായി ലോക്‌ഭവനിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |