SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.18 PM IST

നവകേരളം എന്നത് സങ്കൽപ്പമല്ല, യാഥാർത്ഥ്യം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi

കോട്ടയം : നവകേരളം എന്നത് സങ്കൽപ്പമല്ല, യാഥാർത്ഥ്യമാണെന്നും, സംസ്ഥാനത്ത് എവിടെയും ആ മാറ്റം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ നിന്ന് 257 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർ മാത്രം ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രികളുടെ സേവനം ഇപ്പോൾ എല്ലാ വിഭാഗം ആളുകളും സ്വീകരിച്ചു തുടങ്ങി. എല്ലാവർക്കും ഉന്നത ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റിയോട് കിടപിടിക്കുന്ന ആശുപത്രികളായി സർക്കാർ ആശുപത്രികൾ മാറി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകുന്ന സംഭാവന വലുതാണ്. ആരോഗ്യമേഖലയിൽ തലയുയർത്തി നിൽക്കുന്നതും മദ്ധ്യകേരളത്തിലെ മികച്ച ആരോഗ്യസ്ഥാപനവുമാണ് കോട്ടയം മെഡിക്കൽ കോളേജെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, എം.പിമാരായ കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY