തിരുവനന്തപുരം: ജൂവലറി മേഖലയിലെ ആദ്യത്തെ ഗ്രാൻഡ് വെഡ്ഡിംഗ് എക്‌സ്‌പോയും വില്പനയുമായ ഭീമ ഫെയറി ടെയിൽ വെഡ്ഡിംഗ്സിലൂടെ ഭീമ ജൂവലറി വിവാഹ ഷോപ്പിംഗ് അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. 100 വർഷത്തെ പാരമ്പര്യവും നാല് കോടിയിലധികം വിവാഹങ്ങൾ അലങ്കരിച്ചതിന്റെ പ്രത്യേകതയുമുള്ള ഭീമ, മണവാട്ടികൾക്കും കുടുംബങ്ങൾക്കും അവരുടെ വിവാഹ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രത്യേക അവസരം ഇപ്പോൾ നൽകുന്നു.
മാർച്ച് 14 മുതൽ 20 വരെ തിരുവനന്തപുരം ഷോറൂം, മാർച്ച് 21 മുതൽ 24 വരെ ആറ്റിങ്ങൽ ഷോറൂം, മാർച്ച് 27 മുതൽ 30 വരെ പോത്തൻകോട് ഷോറൂം എന്നിങ്ങനെ മൂന്ന് പ്രധാന സ്ഥലങ്ങളിലായാണ് ഭീമ ഫെയറി ടെയിൽ വെഡ്ഡിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിൽ നൂറിലധികം വൈവിധ്യമാർന്ന വിവാഹ സെറ്റുകളുടെ പ്രദർശനവും വിവാഹ പാക്കേജുകളും മുൻകൂർ ബുക്കിംഗ് സൗകര്യവുവുമടക്കം മികച്ച ഇടപാടുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഒപ്പം വികാസ് വി.കെ.എസ്, ജാൻമോണി ദാസ് തുടങ്ങിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും മറ്റ് സേവനദാതാക്കളുടെയും വിദഗ്ദ്ധ മാർഗനിർദ്ദേശവും സേവനവും ലഭിക്കും. ഈ മനോഹരമായ നിമിഷങ്ങൾ വെറുമൊരു വില്പനയെക്കാളുപരി സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ചാരുതയുടെയും ഒരു ആഘോഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |