തിരുവനന്തപുരം: സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി അംഗങ്ങളായി മുൻ പൊലീസ് മേധാവി അനിൽകാന്തും മുൻ നിയമസെക്രട്ടറി പി.കെ. അരവിന്ദ ബാബുവും ചുമതലയേറ്റു. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. 1992 ൽ മുൻസിഫ് മജിസ്ട്രേറ്റായി സർവീസിൽ പ്രവേശിച്ച പി.കെ അരവിന്ദ ബാബു പാലക്കാട്, തൊടുപുഴ, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ ജില്ലാ സെഷൻസ് ജഡ്ജിയായിരുന്നു. ഹൈക്കോടതിയുടെ എ.ഡി.ആർ സെന്റർ ഡയറക്ടർ, സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി പദവികൾ വഹിച്ചു. 2021ൽ നിയമസെക്രട്ടറിയായി വിരമിച്ചശേഷം പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി അംഗമായി. മാർച്ചിൽ കാലാവധി കഴിഞ്ഞതോടെ പുനർനിയമനം നൽകുകയായിരുന്നു. ജസ്റ്റിസ് വി. കെ. മോഹനനാണ് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |