
കാസർകോട്: ബിഎൽഒ പുഴയിൽ ചാടി മരിച്ചു. കാസർകോട് മൊഗ്രാലിൽ ആണ് സംഭവം. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് (32) ആണ് മരിച്ചത്. ചെർക്കളയിലെ സ്‌കൂൾ അദ്ധ്യാപകനാണ്.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബൈക്ക് പാലത്തിൽ വച്ചതിനുശേഷം പുഴയിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ സവാദിനെ വീട്ടിൽ നിന്ന് കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ബൈക്ക് പാലത്തിലിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് പുഴയിൽ നടത്തിയ തെരച്ചിലിൽ സവാദിനെ അവശനിലയിൽ കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കളക്‌ടറെത്തി വിഷയത്തിൽ സംസാരിച്ചാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും ബന്ധുക്കൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |