
തിരുവനന്തപുരം:ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഈവർഷം 12000രൂപ വാർഷിക ഇൻസെന്റീവും എസ്.ഐ.ആർ പോലുള്ള പ്രത്യേക ഡ്യൂട്ടിക്ക് 2000രൂപയും പ്രതിമാസ വേതനത്തിന് പുറമെ അനുവദിക്കുമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.മാസവേതനം അതത് മാതൃ വകുപ്പും ഇൻസെന്റീവ്,പ്രത്യേക ഡ്യൂട്ടി അലവൻസ് എന്നിവ ഇലക്ഷൻ കമ്മിഷനുമാണ് നൽകുക. എസ്.ഐ.ആർ പൂർത്തിയായ സ്ഥിതിക്ക് അതിന്റെ അലവൻസ് വിതരണത്തിന് ജില്ലാകളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സന്റി വോട്ടേഴ്സ് പോസ്റ്റൽ ബാലറ്റ് ടീമിനോടൊപ്പം പ്രവർത്തിച്ചതിന് പ്രതിദിനം 650 രൂപയും വോട്ടർ സ്ലിപ്പ് വിതരണം ചെയ്തതിന് 600 രൂപയും പോളിംഗ് ദിനം ബൂത്തിൽ വോട്ടർമാരെ സഹായിച്ചതിന് 900 രൂപയും ബി.എൽ.ഒ മാർക്ക് പ്രത്യേകമായി അനുവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |