കൊച്ചി: കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണ്ണമായും ഒഴിവാക്കി വനാതിർത്തിക്കുള്ളിൽ ബഫർ സോൺ നിലനിറുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് സിറോമലബാർ സഭാ സിനഡ് ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളുടെയും കോർ സോണിന്റെ അതിർത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തിൽ തെറ്റായി നിശ്ചയിക്കപ്പെട്ടു. അതിർത്തി നിർണയത്തിലെ തെറ്റ് തിരുത്താൻ സമയം അനുവദിക്കണമെന്ന് കോടതിയിൽ സർക്കാർ ആവശ്യപ്പെടണം. കർഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം പ്രായോഗികമല്ല. കർഷകരെ കൂടി വിശ്വാസത്തിലെടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്കാരം രൂപപ്പെടുത്താൻ നമുക്ക് കഴിയണമെന്നും സിനഡ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |